Tripoto approved blogger
Tripoto

Enjoy this blog? Please spread the word :)

  • Instagram
  • Facebook
    Facebook
  • Pinterest
    Pinterest
  • Follow by Email
  • YouTube
    YouTube
  • RSS
  • Google+
    https://www.trackthetrails.com/%E0%B4%92%E0%B4%B0%E0%B5%81-%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%B2%E0%B4%82-%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0
  • LinkedIn
Recent Comments
    Asia India Kerala Tamil Nadu Track our Trails

    ഒരു കുറ്റാലം യാത്ര !!

    on
    October 30, 2018
    Please follow and like us:
    Instagram
    Facebook
    Facebook
    Pinterest
    Pinterest
    Follow by Email
    YouTube
    YouTube
    RSS
    Google+
    https://www.trackthetrails.com/%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b2%e0%b4%82-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0/
    LinkedIn

    ഒരു കൂട്ടം ആൺകുട്ടികൾക്ക് ഒപ്പം ഞാൻ എന്റ്റെ യാത്ര തുടങ്ങി, ഇത്തവണ ലക്ഷ്യം 100 KM അകലെയുള്ള കുറ്റാലം വെള്ളച്ചാട്ടമായിരുന്നു. ഗൂഗിൾ പറഞ്ഞത് വെച്ച് നോക്കിയാൽ ആ വെള്ളത്തിന് പല രോഗങ്ങളും മാറ്റാൻ ഉള്ള കഴിവുണ്ടaത്രേ !! കാരണം അത് അത്രത്തോളം ഔഷധ മൂല്യങ്ങൾ ഉള്ള സസ്യലതാതികൾ ഉള്ള മലനിരകളിൽ കൂടി ഒഴുകി എത്തുന്നു എന്നാണ് പറയപ്പെടുന്നത് !!. കേരളത്തിൽ മഴ പെയ്താൽ കുറ്റാലം വെള്ളച്ചാട്ടം ശക്തമാകും അവിടെ തിരക്കും കൂടും . മഴക്കാലം ആയതിനാൽ പോകുന്ന വഴിക്കു മഴ ആവശ്യത്തിന് കിട്ടി പക്ഷെ ജലദോഷം പണി തന്നാലോ എന്ന് കരുതി നനഞ്ഞു പോകാൻ മുതിർന്നില്ല .കുളത്തൂപ്പുഴ റോഡ് വഴി കാനന സൗന്ദര്യം ആസ്വദിച്ചു ഞങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു ഇടയ്ക്കു എവിടെയോ വെച്ച് ഒരു കൂട്ടം റൈഡേഴ്സ് കൂട്ടിനു കിട്ടി .പിറകിൽ ഇരികുകയാണെങ്കിലും ഒരുമിച്ചുള്ള ബൈക്ക് കളുടെ യാത്ര ഞാൻ ശരിക്കും ആസ്വദിച്ചു .തെന്മല വഴി മുന്നോട്ടു കയറി ഞങ്ങൾ തെങ്കാശി എത്തി ..പോകുന്ന വഴി നിറയെ ചക്ക, റംബുട്ടാൻ നിരത്തി വെച്ച് വഴിയോര കച്ചവടക്കാർ കാത്തു നിൽക്കുകയായിരുന്നു.ഇടയ്ക്കിടെ ഉള്ള ചാറ്റൽ മഴ രസം കൊല്ലി ആകാതെ നിന്നതിനാൽ വളരെ വേഗം തന്നെ ഞങ്ങൾ ലക്ഷ്യ സ്ഥാനം എത്തിച്ചേർന്നു. കുറ്റാലം (kutrallam ) എന്നത് തമിഴ്നാടിനും കേരളത്തിനും ഇടയിലായി ഉള്ള ഒരു വെള്ളച്ചാട്ടം ആണ്..ഇതിൽ പ്രധാന വെള്ളച്ചാട്ടത്തിന്റെ “പേരരുവി” എന്ന് വിളിക്കും .. 1 KM ചുറ്റളവിൽ 9 ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ അതിൽ ചിലതിൽ ഒക്കെ കയറാൻ കഴിയാത്ത രീതിയിൽ ഉള്ള നിയന്ത്രണങ്ങൾ ഉണ്ട് . ഉള്ളതിൽ വലിയ വെള്ളച്ചാട്ടത്തിനു ഏകദേശം 60 m ഉയരം ഉണ്ട്..അവിടെ വെള്ളച്ചാട്ടത്തിനു അടുത്തായി ഒരു ക്ഷേത്രം കാണാം “തിരു കുറ്റാല നാഥർ ” ഈ ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ട്ട മഹാമുനി അഗസ്ത്യർ പ്രതിഷ്ടിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. വണ്ടി പാർക്ക് ചെയ്തതിനു ശേഷം വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര തുടങ്ങി വഴിയിൽ ഇരുവശവും വായിൽ വെള്ളമൂറും വിധം ഭക്ഷണ പദാർഥങ്ങളും പഴ വർഗ്ഗങ്ങളും നിരന്നു ഇരിക്കുന്നുണ്ടായിരുന്നു .. വെള്ളച്ചാട്ടത്തിലെ വളരെ വലിയ നിര കണ്ടപ്പോൾ കുളിക്കുക എന്ന മോഹം ഉപേക്ഷിച്ചു തിരികെ നടന്നു ..തിരികെ വരുന്ന വഴി തിരുനെൽവേലി ഹൽവ കണ്ണ് കാട്ടി വിളിച്ചപ്പോൾ പറ്റില്ല എന്ന് പറയാൻ തോന്നിയില്ല ആയതിനാൽ ചൂട് ഹൽവ മതിവരുവോളം വയറിനു നൽകിയതിന് ശേഷം തിരികെ യാത്ര തുടങ്ങി .. ഉച്ച ഭക്ഷണത്തിനു ബോർഡർ റഹ്മത് ഹോട്ടൽ നിർത്തി ..കുറ്റാലം വരുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണ ശാല ആണ് ബോർഡർ ഹോട്ടൽ . കോയിൻ പൊറോട്ട , പിച്ചിപൊട്ട കോഴി ഒക്കെ അവിടുത്തെ പേരുകേട്ട ഭക്ഷണ സാധനങ്ങൾ ആണ് .. വയറും മനസും നിറഞ്ഞു മടക്കയാത്ര തുടങ്ങി ..തെങ്കാശി വഴിയുള്ള യാത്ര കണ്ണിനു ആനന്ദം പകരുന്നതാണ് നീണ്ടു നിവർന്നു കിടക്കുന്ന മലനിരകളും വയലേലകളും മനസിന് ആനന്ദം തരുന്നവ ആണ്. കേരള അതിർത്തി അടുത്തതോടെ വീണ്ടും ഇരുണ്ടു മൂടിയ ആകാശം ഇപ്പോൾ പെയ്യും എന്ന മട്ടിൽ നിൽക്കുന്നുണ്ടായിരുന്നു പതിമൂന്നു കണ്ണാറ പാലവും കണ്ടു നേരെ പത്മനാഭന്റെ മണ്ണിലേക്ക് … വീട്ടിൽ വന്നു കയറിയതും തുള്ളിക്കൊരു കുടമെന്ന രീതിയിൽ മഴ തന്റെ താണ്ഡവം ആരംഭിച്ചിരുന്നു. കഷ്ടിച്ച് രക്ഷപെട്ടു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് വീട്ടിലേക്കു കയറുമ്പോൾ ഞാൻ നന്നേ തളർന്നിരുന്നു !!

    To read in English  https://www.trackthetrails.com/a-ride-to-the-main-falls-courtallam/

    Loading Likes...
    TAGS
    RELATED POSTS

    LEAVE A COMMENT

    Enjoy this blog? Please spread the word :)